പുലരിയുടെ നെറുകയിൽ സിന്ദൂരം ചൂടുന്ന സൂര്യൻ, ആ മംഗല്യ നിമിഷത്തിനു കുരവ എന്ന പോലെ കളകളാരവത്തോടെ വരവേൽക്കുന്ന കിളികൾ, അമ്മ തൻ കുഞ്ഞിനെ തട്ടിവിളിച്ചുണർത്തും പോലെ പ്രകൃതിയെ തഴുകിയുണർത്തുന്ന മാരുതൻ , ഇന്നലെയുടെ ഇരുട്ടിനെ വെളിച്ചം കൊണ്ട് തലോടുന്ന സൂര്യരശ്മികൾ ....പ്രകൃതി എത്ര മനോഹരം...
അപ്പോൾ എവിടെ നിന്നോ ഒരു അപ്പൂപ്പൻതാടി എന്റെ ചിന്തകൾക്ക് ഭംഗം വരുത്തിക്കൊണ്ട് എന്റെ മടിയിൽ സ്ഥാനം ഉറപ്പിച്ചു..ഞാൻ അതിനെ കൈകളിൽ എടുത്തു..
ഞാൻ ചിന്തിച്ചു...എത്ര ചെറിയ ജീവിതമാണ് ഇതിന്റേത്..ചുമ്മാ പറന്നു നടക്കുക ...ഒന്നും ചെയ്യാനില്ലാത്ത ഒരു ജീവിതം...ഒന്നും നേടാനില്ലാത്ത ഒരു ജീവിതം...നാളെ ഞാൻ എവിടെയായിരിക്കും എന്നുപോലും തീരുമാനം എടുക്കാൻ ത്രാണിയില്ലാത്ത ഒരു പാവം....
പിന്നെ ഞാൻ ചിന്തിച്ചു...എന്ത് വിഡ്ഢിത്തരം ആണ് ഞാൻ ചിന്തിക്കുന്നത്. ഒരു ഭാരവുമില്ലാതെ , ആർക്കും ഒരു ഭാരവുമേകാതെ ജീവിക്കുക എന്നത് ഒരു ഭാഗ്യം അല്ലെ..നാളെയുടെ ആകുലതകളില്ലാതെ ലോകം സഞ്ചരിക്കാൻ കഴിയുക എന്നത് ഒരു അനുഗ്രഹമല്ലേ?..ഏതൊരാളും , എത്ര വിഷമം മനസ്സിലുള്ള ആളാണെങ്കിലും, അപ്പൂപ്പൻതാടി കിട്ടിയാൽ അതിനെ ഒന്ന് ഊതിപ്പറപ്പിക്കില്ലേ? ഒരു നിമിഷമെങ്കിലും തന്റെ ദുഃഖങ്ങളൊക്കെ മറക്കില്ലേ, അറിയാതെയെങ്കിലും ഒന്ന് പുഞ്ചിരിക്കില്ലേ? .....
ഇതല്ലേ ഏറ്റവും പുണ്യമായ കാര്യം...അതുകൊണ്ടാവാം, നാം അതിനെ സ്വന്തമായി കാണുന്നത്, 'അപ്പൂപ്പൻ' എന്ന് വിളിക്കുന്നത്..അതെ 'അപ്പൂപ്പൻതാടി'...
ലോകത്തിൽ മറ്റൊരു ജീവജാലത്തിനും ലഭിക്കാത്ത ഒരു അംഗീകാരം...
ചിന്തകളുടെ താഴ്വരയിൽ എന്നെ ഒറ്റയ്ക്കാക്കി, ചുണ്ടിൽ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചുകൊണ്ട് ആ അപ്പൂപ്പൻതാടി എങ്ങോ പറന്നുപോയി...

No comments:
Post a Comment