തന്റെ നേർക്ക് നീട്ടിയ ആ പൊതി അവൾ വാങ്ങി...അച്ഛന്റെ സ്നേഹത്തിന്റെ ചൂട് ആ പൊതിയിൽ ഏറ്റുവാങ്ങുമ്പോൾ അവൾ അച്ഛന്റെ നേർക്ക് ഒന്ന് നോക്കി...ഇതുവരെയും കാണാത്ത ഏതോ ഒരു സന്തോഷം ആ മുഖത്തുണ്ടായിരുന്നു...ആ സന്തോഷത്തിന്റെ അർഥം ഒരുപക്ഷെ ജീവിതത്തിന്റെ യാത്രയിൽ എന്നെങ്കിലും അവൾ കണ്ടെത്തുമായിരിക്കും.....
ആ പൊതി അവൾ തുറന്നു നോക്കി....ബജി....ആ ബജിക്കു എന്തോ ഒരു പ്രത്യേക സ്വാദായിരുന്നു...അതുപോലൊരു ബജി അവൾ പിന്നീട് കഴിച്ചിട്ടില്ല ....പിന്നീട് കഴിച്ചതിനൊന്നും ഒരുപക്ഷെ അച്ഛന്റെ സ്നേഹം ഇല്ലാഞ്ഞത് കൊണ്ടാവാം.....ഒരു ജന്മം വീണ്ടുമെടുത്തിടാം, തരില്ലേ അവൾക്കു വീണ്ടും സ്നേഹ നിറച്ച ചൂട് പൊതികൾ?