Sunday, June 16, 2019

മഴവില്ല്

ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ മഴവില്ല് അവളായിരുന്നു... അവൾ മഴയെയാണോ അതോ മഴ അവളെയാണോ കൂടുതൽ പ്രണയിച്ചത്?  അറിയില്ല...
കാർമേഘത്തിന്റെ  ഇരുട്ടിന്റെ മറവിലൂടെയാണ് ഞാനവളെ ആദ്യമായി കണ്ടത്.. അവളുടെ പുഞ്ചിരി,  അതിൽ എന്തോ ഒരു മാന്ത്രികതയുണ്ടായിരുന്നു... എന്നെ അവളിലേക്ക്‌ അടുപ്പിച്ചതും  അതെ പുഞ്ചിരിതന്നെ ആയിരുന്നു...
ഏഴുവർണങ്ങളുടെ നിറപ്പകിട്ടോടെ മാത്രമേ ഞാൻ അവളെ എന്നും കണ്ടിട്ടുള്ളു.. എന്നാൽ ആ നിറങ്ങൾക്ക് സന്ധ്യവരെ മാത്രമേ ആയുസ്സുള്ളൂ എന്ന് എനിക്കറിയില്ലായിരുന്നു...
രാത്രിയുടെ ഇരുട്ടിൽ അവൾ മാഞ്ഞുപോകുമ്പോൾ പലപ്പോഴും അവളുടെ മിഴിയിൽ മഴപൊടിയുന്നതു ഞാൻ ശ്രദ്ധിച്ചിരുന്നു...
രാത്രികൾ അവൾക്ക് സമ്മാനിച്ച നഖക്ഷതങ്ങളും,  മുറിപ്പാടുകളും മറയ്ക്കുവാൻ അവൾ നിറക്കൂട്ടുകളെ  കൂട്ടുപിടിച്ചു... കരഞ്ഞുകലങ്ങിയ മിഴികളിൽ അവളെഴുതുന്ന കറുത്തചായം അവളുടെ ജീവിതത്തിലും പടർന്നുപിടിക്കുകയായിരുന്നു... മഴവില്ലിന്റെ എട്ടാം വർണ്ണമാവുകയായിരുന്നു.....