മീനുക്കുട്ടിക്ക് ഒരു തത്ത ഉണ്ടായിരുന്നു , 'ചിണുങ്ങി' - അതായിരുന്നു അവളുടെ പേര് . മീനുക്കുട്ടിയെ അവൾക്കു ഒത്തിരി ഇഷ്ടമായിരുന്നു. മീനുക്കുട്ടിയെ രാവിലെ തന്നെ പാട്ടുപാടി ഉണർത്തും, അവളോട് കുസൃതി പറയും, അവളുടെ കൂടെ കളിക്കും, അങ്ങിനെ അവർ നല്ല കൂട്ടുകാർ ആയിരുന്നു. മീനൂട്ടി കരഞ്ഞാൽ ചിണുങ്ങിയും കരയും. മീനൂട്ടിയെന്നു വെച്ചാൽ ചിണുങ്ങിക്കു ജീവനായിരുന്നു.
അന്ന് മീനൂട്ടീടെ 5-ആം പിറന്നാൾ ആയിരുന്നു. പിറന്നാൾ സമ്മാനമായി അച്ഛൻ അവൾക്കു ഒരു കുയിൽക്കുഞ്ഞിനെ കൊടുത്തു. മീനൂട്ടിക്ക് ഒത്തിരി ഇഷ്ടമായി അതിനെ . അവൾ അതിനു 'ചുന്ദരി' എന്ന് പേരിട്ടു. ചുന്ദരിയെ കിട്ടിയതോടെ മീനൂട്ടി ചിണുങ്ങിയെ പതിയെ മറന്നുതുടങ്ങി...ചുന്ദരിക്കുയിലിനെ പോലെ അത്രേം നന്നായി പാടാനൊന്നും ചിണുങ്ങിതത്തക്കു പറ്റാത്തതിനെ പറ്റി പറഞ്ഞു മീനൂട്ടി എപ്പോളും ചിണുങ്ങിയെ കളിയാക്കിത്തുടങ്ങി ..ആരും കാണാതെ ചിണുങ്ങിതത്ത കരയുമായിരുന്നു. ..അങ്ങിനെയൊരിക്കൽ മീനൂട്ടിക്ക് അസുഖം വന്നു, കിടപ്പിലായി...നാട്ടിലെ വൈദ്യൻ വന്നു മീനൂട്ടിയെ നോക്കി...എന്നിട്ടു പറഞ്ഞു...' അങ്ങ് ദൂരെ കിഴക്കൻ മലയിൽ ഒരു അത്തിമരമുണ്ട്.അതിൽ നിന്നുള്ള അത്തിപ്പഴം കഴിച്ചാൽ മീനൂട്ടിയുടെ അസുഖം മാറും...നാളെ പുലരും മുൻപ് തന്നെ കിട്ടണം എങ്കിൽ മാത്രമേ കാര്യമുള്ളൂ '...ഇതെല്ലം ചിണുങ്ങി ഒളിഞ്ഞു കേട്ടു..ഇത്രയും ദൂരം കിഴക്കൻ മലയിൽ പോയി അത്തിപ്പഴം പറിക്കുക ദുഷ്ക്കരം , അതും പുലരിക്ക് മുൻപ്...മീനൂട്ടിയുടെ അച്ഛൻ തിടുക്കത്തിൽ യാത്ര പുറപ്പെട്ടു..പുലരാൻ ഇനി മണിക്കൂറുകൾമാത്രം ...
ചിണുങ്ങിത്തത്ത ആരുമറിയാതെ ഇതിനകം തന്നെ അത്തിമരം ലക്ഷ്യമിട്ടു പറന്നുതുടങ്ങിയിരുന്നു....കാറ്റിനേക്കാൾ വേഗത്തിൽ അവൾ പറന്നു ...മീനൂട്ടിയുടെ മുഖം മാത്രമായിരുന്നു അവളുടെ മനസ്സിൽ മുഴുവൻ..അങ്ങിനെ അവൾ കിഴക്കൻ മലയിലെത്തി..ഇനി അത്തിമരം കണ്ടുപിടിക്കണം..അവൾ ചുറ്റും നോക്കി , ഒരുപാടു മരങ്ങൾ ഉണ്ട്. എന്നാൽ ഇതിൽ ഏതാണ് വൈദ്യൻ പറഞ്ഞ അത്തിമരം? അവൾക്കു സങ്കടമായി...ഇനി എന്റെ മീനൂട്ടിയെ എനിക്ക് കാണാൻ കഴിയില്ലേ? അവൾ കരയാൻ തുടങ്ങി...അപ്പോൾ പിറകിൽ നിന്നും ഒരു ശബ്ദം കേട്ടു..' ആരാ ആ കരയുന്നതു?''..അവൾ തിരിഞ്ഞുനോക്കി ..അതാ മൂങ്ങയപ്പൂപ്പൻ...
ചിണുങ്ങി കരഞ്ഞുകൊണ്ട് മൂങ്ങയപ്പൂപ്പനോട് കാര്യങ്ങൾ പറഞ്ഞു..അപ്പൂപ്പൻ പറഞ്ഞു
'നീ കരയണ്ട കുട്ടി..അത്തിമരം എവിടെയാണെന്ന് എനിക്കറിയാം..ഞാൻ നിന്നെ സഹായിക്കാം.'
നീണ്ട ഒരു ദീർഘനിശ്വാസത്തിനു അപ്പൂപ്പൻ തുടർന്നു
' എനിക്ക് പ്രായമായി, രാത്രിയിൽ എനിക്ക് കാഴ്ചകൾ കാണുക എന്നത് പ്രയാസകരമാണ്...വെളിച്ചം ഇല്ലാതെ ഞാൻ നിന്നെ എങ്ങിനെ സഹായിക്കും?'
ചിണുങ്ങി ഒട്ടും മടിക്കാതെ തന്റെ വാലിൽ നിന്നും നീണ്ട ഒരു തൂവൽ പറിച്ചെടുത്തു..എന്നിട്ടു അതിൽ തീ കൊളുത്തിക്കൊണ്ടു പറഞ്ഞു
' അപ്പൂപ്പന് വേണ്ട വെളിചം ഞാൻ തരാം, എന്നെ ഒന്ന് സഹായിച്ചാൽ മാത്രം മതി'..
തൂവലിൽ തീയും കത്തിച്ചുപിടിച്ചു ചിണുങ്ങി മൂങ്ങയപ്പൂപ്പന്റെ കൂടെ നടന്നു..ദൂരം കൂടുംതോറും, ചിണുങ്ങിയുടെ ദേഹത്തുള്ള തൂവലിന്റെ എണ്ണം കുറഞ്ഞുകൊണ്ടേയിരുന്നു..ഒടുവിൽ അവർ അത്തിമരചുവട്ടിൽ എത്തി ..അപ്പൂപ്പന് അവൾ നന്ദി പറഞ്ഞു, പിന്നെ ഒട്ടും മടിച്ചില്ല, മരത്തിൽനിന്നു അത്തിപ്പഴവും പൊട്ടിച്ചു തന്റെ കൊക്കിൽ കൊത്തിപ്പിടിച്ചുകൊണ്ടു അവൾ വീട്ടിലേക്കു യാത്ര തിരിച്ചു. അവളുടെ വേദനകളെ വക വയ്ക്കാതെ അവൾ മീനൂട്ടിയുടെ പക്കലേക്കു കുതിച്ചു...നേരം പുലരാൻ ഇനി അധിക നേരം ഇല്ല..തന്റെ സർവ്വശക്തിയുമെടുത്തു ചിണുങ്ങി ആഞ്ഞു പറന്നു.. അങ്ങിനെ അവൾ മീനൂട്ടിയുടെ അരികിലെത്തി , മീനൂട്ടിയുടെ വായിൽ അത്തിപ്പഴം വെച്ചുകൊടുത്തിട്ടു അവൾ പ്രാണൻ വെടിഞ്ഞു..
ഒരുപക്ഷെ ആ കൊച്ചു ശരീരം ഇതിനോടകം ഒത്തിരി വേദനകൾ സഹിച്ചുകാണും..
മീനൂട്ടിയെ അവൾക്കു ജീവനാണ്, സ്വന്തം ജീവൻ നൽകി അവൾ അത് തെളിയിച്ചു..
ചിണുങ്ങി ഇനി ഒരിക്കലും ഉണരില്ല, എന്നാൽ മീനൂട്ടി ഉണരും...അങ്ങകലെ പ്രഭാതം പൊട്ടിമുളച്ചു...

No comments:
Post a Comment