മഴ....അത് ഒരു വികാരമാണ്...ഓർമ്മയുടെ ക്യാൻവാസിൽ ചിത്രങ്ങളെഴുതാൻ കാലം തന്ന നിറങ്ങൾക്കൊപ്പം ആ വികാരവും മാറിക്കൊണ്ടിരുന്നു..
മനസ്സുറക്കാത്ത പ്രായത്തിൽ ആരോ പറഞ്ഞു...ആകാശത്തിൽ ഓട്ട വീണു...അതാണ് മഴ എന്ന്...മനസ്സിൽ ഒരായിരം ചോദ്യങ്ങൾ...ആരാവും ഓട്ട ഇട്ടതു?...എന്തിനാവും ഇട്ടതു?...ആകാശത്തിനു നൊന്തു കാണുമോ?...
കാലം കലണ്ടർ മാറ്റി...മഴ പെയ്തു..
മഴ നനയാൻ ഒരുപാടു ഇഷ്ടം...എന്നാൽ മുറ്റത്തിറങ്ങുമ്പോൾ, ചൂരൽവടിയുമായി പിറകെ വരും അമ്മ....നനഞ്ഞ നെറുക തോർത്തികൊണ്ടു അമ്മ പറയും ' പനി വരുത്തിവെക്കേണ്ട..ചുമന്നുകൊണ്ട് പോവാനൊന്നും എനിക്കുവയ്യ ' ...ചിലദിവസം മഴ രാത്രിയിൽ വിളിയ്കാതെ വിരുന്നു വരും .ആ രാത്രികൾ സംഗീതാത്മകം ആണ്....ചോർന്നൊലിക്കുന്ന മേൽക്കൂരക്ക് താഴെ വെയ്ക്കുന്ന സ്റ്റീൽപാത്രത്തിൽ മഴത്തുള്ളികൾ തീർക്കും ഒരു സംഗീത നിശ.....
കാലം മാറി ...മഴ വീണ്ടും പെയ്തു ...രണ്ടു ഹൈഡ്രജൻ അണു ഒരു ഓക്സിജൻ അണുവുമായി ചേരുമ്പോൾ രൂപം പ്രാപിക്കുന്ന ജലം നീരാവിയായി, പിന്നീട് സാന്ത്രീകരിച്ചു താഴേക്ക് പതിക്കുന്ന പ്രക്രിയ ...ശാസ്ത്രത്തിന്റെ അക്ഷരങ്ങൾ കൗതുകത്തോടെ നോക്കിയ ഒരു കാലഘട്ടം ....
കാലം...അത് വീണ്ടും മാറി...മഴ വീണ്ടും പെയ്തു...എന്നാൽ ഇപ്പോൾ പെയ്തത് പ്രണയമായിരുന്നു...വീണത് നെഞ്ചിലായിരുന്നു...അവന്റെ കൈപിടിച്ചു മഴ നനയുമ്പോൾ, മനസ്സിൽ മഞ്ഞുപെയ്യണ കുളിരാണ് ...നാളുകളായി വരണ്ടുകിടന്ന തരിശു നിലത്തു ആരോ വെള്ളം തളിച്ച ഒരു അനുഭൂതി..
കാലചക്രം വീണ്ടും ഉരുണ്ടു...മഴ പെയ്തു.. ഇന്നെനിക്കു മഴ ഒരു ഓർമ്മപുതുക്കലാണ്..ബാല്യത്തിന്റെയും, കൗമാരത്തിന്റേം താളുകൾ മറിച്ചുനോക്കാൻ കാലം തരുന്ന ഒരു അവസരം..ചില ഓർമ്മകൾ മഴയത്തു മാഞ്ഞുപോയി, ചിലതു മഴയത്തു ഞാൻ മായ്ചുകളഞ്ഞു..
കാലം വീണ്ടും മാറി...മഴ പെയ്തു...ആ മഴ ഞാൻ ഒറ്റയ്ക്ക് നനഞ്ഞു...ആരും വഴക്കും പറഞ്ഞില്ല...ആരും കൂട്ടും നിന്നില്ല....എന്റെ ഖബറിന്റെ മുകളിൽ പന്തൽ ഇല്ലാഞ്ഞത് കൊണ്ട് ആ മഴ മുഴുവൻ ഞാൻ കൊണ്ടു.....എന്തോ ഈ മഴയ്ക്ക് കണ്ണുനീരിന്റെ ഒരു ഉപ്പ്....

No comments:
Post a Comment