Monday, May 20, 2019

വാനനിരീക്ഷണം

എന്റെ ആത്മാവ്  മേഘങ്ങളെ ലക്ഷ്യമാക്കി പറന്നുപൊങ്ങി ....പറക്കാൻ എന്തൊരു രസം ...ആദ്യത്തെ പറക്കൽ യാത്ര ഞാൻ ആസ്വദിക്കുകയായിരുന്നു. ശരീരത്തിനും മനസ്സിനും ഭാരമില്ലാതെ കാറ്റിന്റെ അലകളെ പുല്കികൊണ്ടു ഇങ്ങനെ ഉയർന്നുപൊങ്ങുമ്പോൾ ഞാൻ അനുഭവിച്ച ശാന്തത ജീവിച്ചിരുന്നപ്പോൾ ഞാൻ ഏറെ കൊതിച്ചതായിരുന്നു... വാനം എനിക്കായ് ഒരുക്കിയ മേഘത്തേരിൽ ഞാൻ വിശ്രമിക്കാനിരുന്നു..  ഞാൻ താഴേക്ക് നോക്കി...
എന്റെ വീട് ഞാൻ കണ്ടു...ഒരുപക്ഷെ ചടങ്ങുകൾ കഴിഞ്ഞിട്ട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞിരിക്കും... എന്റെ ആത്മാവിനു ഇങ്ങു പറന്നെത്താൻ ദിവസങ്ങൾ വേണ്ടിവന്നിരിക്കാം.. എന്തായാലും വീട്ടിൽ പ്രത്യേകിച്ച് തിരക്കുകൾ ഒന്നും തന്നെ ഇല്ല... TV യിൽ നിന്നും സീരിയൽ സംഭാഷണങ്ങൾ കേൾക്കാം.
എന്റെ കണ്ണുകൾ എന്റെ സുഹൃത്തുക്കളെ തേടി...'BESTFRIEND FOREVER' എന്നു പറഞ്ഞ  ചിലർ  contact list ൽ നിന്നും  എന്റെ പേര് delete ചെയ്തുകഴിഞ്ഞിരിക്കുന്നു.. എല്ലാവരും തിരക്കിലാണ്..
ഞാൻ എന്റെ പ്രിയതമനെ നോക്കി...അവനും മാറിയിരിക്കുന്നു.. മറ്റാരുടെയോ പേരെഴുതിയ ഒരു മോതിരം അവന്റെ വിരലിൽ സ്ഥാനം പിടിച്ചിരിക്കുന്നു...
എനിക്ക് പെട്ടെന്ന് ഒരു ക്ഷീണം പോലെ ..കണ്ണുകളൊക്കെ  നിറയുന്നപോലെ...
ആത്മാക്കളുടെ കണ്ണുനീർ മഴയായ് ഭൂമിയിൽ പതിഞ്ഞു...അതിൽ ഒരു തുള്ളി ഞാനും പങ്കിട്ടു.

No comments:

Post a Comment